കുവൈത്തിൽ നാല് വർഷത്തിനിടെ 1.30 ലക്ഷം പ്രവാസികളെ നാടുകടത്തി

deportation-pravasi
കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി. ജിലീബ് അൽ-ഷുയൂഖിലെ പഴയ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുതുതായി സജ്ജീകരിക്കുന്ന പുതിയ ജയിൽ കെട്ടിടത്തിൻ്റെ ആദ്യ ഘട്ടം 90 ശതമാനവും പൂർത്തിയായതായും അൽ-മിസ്ബ പറഞ്ഞു. പുതുതായി സജ്ജീകരിക്കുന്ന കെട്ടിടത്തിലേക്ക് തടവുകാരെ നാല് ഘട്ടങ്ങളിലായി ഉടനെ മാറ്റാനും അദ്ദേഹം ഉത്തരവ് നൽകി. 1,000 തടവുകാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ കെട്ടിടം.
നാടുകടത്തൽ ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബാംഗങ്ങളെ ലാൻഡ്‌ലൈനുകൾ വഴി ബന്ധപ്പെടാൻ അനുവദിക്കും. ഇതിന് പുറമെ അന്താരാഷ്ട്ര കോൾ ആവശ്യമാണെങ്കിൽ, ഓഫീസിൽ നിന്നുള്ള ജയിൽ ഫോൺ സൗകര്യം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തടവുകാർക്ക് അവരുടെ എംബസികളിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News