പശ്ചിമബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള അള്‍ട്ടഡാങ്കയില്‍ വന്‍തീപിടിത്തതില്‍ പത്തു വീടുകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയാണ്. സംഭവം അറിഞ്ഞയുടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
ALSO READ: സമ്മി ഹീറോയാടാ ഹീറോ! പേരേ മാറിയിട്ടുള്ളു, ക്ലാസ് അതുതന്നെ; സഞ്ജുവിന്റെ പേരുമാറ്റത്തിന് പിന്നില്‍?
ആറോളം ഫയര്‍ ടെന്‍ഡറുകള്‍ നിലവിലടവിടുണ്ട്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങളുടെ കണക്കും പുറത്തുവന്നിട്ടില്ല.
ALSO READ: കെഎസ്‌ആർടിസിയുടെ വളയം പിടിച്ച് രാജി ഓടിച്ചത് ചരിത്രത്തിലേക്ക്
തീപിടിത്തതില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9 മണിയോടെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
#WATCH | West Bengal: Fire broke out in Kolkata's Ultadanga area at around 7:30 am. Six fire tenders present at the spot. More than 10 houses were burnt in the fire. Details awaited. pic.twitter.com/QdLChunrSQ
— ANI (@ANI) November 24, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here