കര്‍ണാടകയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവത്തില്‍ പത്ത് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കര്‍ യുടി ഖാദറാണ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്.
Also read-ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊന്ന സംഭവം; 19കാരനായ ബന്ധു അറസ്റ്റില്‍
ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലാമിനിക്ക് നേരെയാണ് എംഎല്‍എമാര്‍ പേപ്പറുകള്‍ കീറിയെറിഞ്ഞത്. മോശം പെരുമാറ്റത്തിനാണ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സ്പീക്കര്‍ അറിയിച്ചു. സസ്‌പെന്‍ഷന് പിന്നാലെ എംഎല്‍എമാര്‍ മുദ്രവാക്യം വിളിച്ച് സഭയില്‍ പ്രതിഷേധിച്ചു.
പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു ഇതുസംബന്ധിച്ച് സ്പീക്കറുടെ പ്രതികരണം. അശ്വത്‌നാരായണന്‍, വേദവ്യാസ കമ്മത്ത്, ധീരജ് മുനിരാജു, യസ്പാല്‍ സുവര്‍ണ, അരവിന്ദ് ബെല്ലാഡ്, സുനില്‍ കുമാര്‍, ആര്‍.അശോക, ഉമാകാന്ത് കോട്ടിയാന്‍, ആരാഗ ജ്ഞാനേന്ദ്ര, ഭരത് ഷെട്ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here