സുഖ്മയില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന പത്ത് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഡിലെ സുഖ്മയില്‍ സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ഭാന്‍ദാര്‍പദാര്‍, നാഗരാം, ദന്തേവാഡാ, കൊരജുഗുഡ എന്നിവിടങ്ങളിലെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് ടീം, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തതെന്ന് ബാസ്താര്‍ റേഞ്ച് ഐജി സുന്ദേരാജ് വ്യക്തമാക്കി.

ALSO READ: വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തിന്റെ സഹായ അഭ്യര്‍ത്ഥനയില്‍ നടപടികള്‍ പുരോഗമിക്കുന്നു; ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു. കണ്ടെത്തിയ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരവധി ആയുധങ്ങളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഐഎന്‍എസ്എഎസ് റൈഫിള്‍സ്, എകെ 47, എസ്എല്‍ആര്‍ റൈഫിളുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

ALSO READ: മല്ലപ്പള്ളി പ്രസംഗം; സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ല: മന്ത്രി പി രാജീവ്

സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്. ഇവര്‍ വനത്തില്‍ തന്നെ തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് ഐജി അറിയിച്ചു. കഴിഞ്ഞദിവസം ഒഡിഷയിലെ മലക്കാംഗിരി ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News