പിതാവ് കാറില്‍വെച്ച് മറന്നു; ചൂട് സഹിക്കാനാവാതെ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കാറില്‍വെച്ച് മറന്നു. ചൂട് സഹിക്കാനാവാതെ കുഞ്ഞ് മരിച്ചു. പോര്‍ച്ചുഗലിലാണ് സംഭവം. നോവ യൂനിവേഴ്‌സിറ്റിയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റിയാണ് കുഞ്ഞിന്റെ പിതാവ്.

also read- നെഗറ്റീവ് റിവ്യൂ പറയുന്നവർ ജേണലിസ്റ്റുകളല്ല പാപ്പരാസികളാണ്, മലയാളത്തിൽ പറഞ്ഞാൽ മഞ്ഞപത്രക്കാർ: സാബു മോൻ

സെപ്റ്റംബര്‍ എട്ടിന് കുഞ്ഞിനെ കാംപസിലെ ക്രഷില്‍ കൊണ്ടാക്കാനായി എത്തിയതായിരുന്നു പിതാവ്. ജോലിക്കു പോകുന്നതിന് മുമ്പ് കുഞ്ഞിനെ പതിവായി ക്രഷില്‍ ആക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സംഭവ ദിവസം കുഞ്ഞിനെ ക്രഷിലാക്കാന്‍ മറന്ന പിതാവ് നേരെ ഓഫീസില്‍ പോയി. ഏഴ് മണിക്കൂര്‍ കഴിഞ്ഞ് കാറിനടുത്തെത്തിയപ്പോഴാണ് പിതാവിന് ഇക്കാര്യം ഓര്‍മ വന്നത്. ഇയാള്‍ നോക്കുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്.

also read- ‘കോളനിയിലുള്ളവര്‍ മോശക്കാരാണെന്ന് ഉദ്ദേശിച്ചിട്ടില്ല, ഒറ്റക്കെട്ടാണെന്നാണ് കാണിച്ചത്’, വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ആർ ഡി എക്‌സ് ടീം

കുഞ്ഞിനെ ഉണര്‍ത്താന്‍ അദ്ദേഹം പലതവണ ശ്രമിച്ചുനോക്കി. എന്നാല്‍ കുഞ്ഞിന് ഒരു പ്രതികരണവുമുണ്ടായില്ല. ഉടന്‍ അടിയന്തര സര്‍വീസില്‍ വിവരമറിയിക്കുകയായിരുന്നു. അവര്‍ വന്ന് പരിശോധിച്ചതിന് ശേഷം കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. പുറത്ത് 26 ഡിഗ്രി സെല്‍ഷ്യസ് താപനില ആണെങ്കില്‍ കാറിനുള്ളില്‍ അത് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News