രാജസ്ഥാനില്‍ ‘കാണാതായ’ 25 കടുവുകളില്‍, പത്തെണ്ണം ക്യാമറയില്‍

രാജസ്ഥാനിലെ രണ്‍തമ്പോര്‍ നാഷണല്‍ പാര്‍ക്കില്‍ ഇരുപത്തിയഞ്ച് കടുവകളെ കാണാതായിട്ടുണ്ടെന്ന് രാജസ്ഥാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞതിന് പിന്നാലെ ഇതില്‍ പത്തെണ്ണത്തെ കണ്ടെത്തിയിട്ടുണ്ടെനന്ന് അധികൃതര്‍ വ്യക്തമാക്കി. കടുവ സംരക്ഷണ കേന്ദ്രത്തിലെ 75 എണ്ണത്തില്‍ 25 എണ്ണത്തെ കഴിഞ്ഞ ഒരുവര്‍ഷമായി കാണാനില്ലെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പവന്‍ കുമാര്‍ ഉപാധ്യായ് അറിയിച്ചത്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ഈ കടുവ സങ്കേതം.

ALSO READ:  ഒരു നാടിനെ ഒന്നാകെ വിറപ്പിച്ച കുറ്റവാളി, സ്ത്രീകളെ മാത്രം ആക്രമിച്ചു; ആവസാനം ര​ക്ഷപ്പെടുന്നതിനിടയിൽ കാലൊടിഞ്ഞ് പൊലീസ് പിടിയിലായി

ഇതാദ്യമായാണ് ഇത്രയധികം കടുവകളെ കാണാതാവുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 2019നും 2022നും ഇടയില്‍ രണ്‍തമ്പാറില്‍ നിന്നും 13 കടുവകളെ കാണാതായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്ന് 24 മണിക്കൂറിനുള്ളില്‍ 10 എണ്ണത്തെ കണ്ടെത്തിയതായി പാര്‍ക്കിലെ മറ്റൊരുദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ വര്‍ഷം വളരെ നീണ്ടുനിന്ന മണ്‍സൂണിന് ശേഷം വനംവകുപ്പ് ക്യാമറ നിരീക്ഷണം ആരംഭിച്ചിരുന്നുവെന്നും അതില്‍ കൃത്യമായി കടുവകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വിശദീകരണം. കടുവ കാണാതായ വിവരം പുറത്ത് വന്നതോടെ മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

ALSO READ: നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി

17 വയസിന് മുകളിലുള്ള നാലു കടുവകളെയാണ് കാണാതായത്. സാധാരണയായി 14-15 വയസിന് മുകളിലായി കടുവകള്‍ ജീവിക്കാറില്ല. അതിനാല്‍ കാണാതായവയില്‍ ചില കടുവകള്‍ ചത്തുപോയിട്ടുണ്ടാകാം എന്നാണ് നിഗമനം.

88ഓളം കടുവകളാണ് പാര്‍ക്കിലുള്ളതെന്നാണ് 2022ലെ സെന്‍സസ് പറയുന്നത്. ഇവയെ 1400 ചതുരശ്ര കിലേമീറ്റര്‍ വിസ്തൃതി മാത്രമുള്ള പാര്‍ക്കില്‍ ഇവയെ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇവയ്ക്ക് മറ്റ് വനമേഖലകളിലേക്ക് കടക്കാനുള്ള ഇടനാഴികള്‍ ഉണ്ടാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News