മധ്യപ്രദേശില്‍ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി; അഞ്ച് മാസത്തിനിടെ ‘വധു’വായി വിറ്റത് രണ്ട് പേര്‍ക്ക്

മധ്യപ്രദേശില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ട് പേര്‍ക്ക് വധുവായി വിറ്റതായി ശിശുക്ഷേമ സമിതി. പത്താം ക്ലാസ് പരീക്ഷയ്ക്ക് പിന്നാലെ വിനോദയാത്രയ്ക്ക് പോയ പതിനേഴുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് മാസത്തിന് ശേഷം രാജസ്ഥാനിലെ കോട്ടയിലെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

മധ്യപ്രദേശിലെ കട്‌ല സ്വദേശിനിയാണ് പെണ്‍കുട്ടി. പത്താം ക്ലാസ് പരീക്ഷയ്ക്ക് പിന്നാലെ വിനോദയാത്രയ്ക്കായി പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. കാത്‌നി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനായി കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കുറച്ചു ചെറുപ്പക്കാര്‍ സമീപിച്ചു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ഒരു പാര്‍ക്കിലേക്ക് കൊണ്ടുപോകുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ഭക്ഷണം കഴിച്ച പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്ന് കണ്ണു തുറന്ന പെണ്‍കുട്ടി ഉജ്ജയിനിലെ ഒരു ഹോട്ടല്‍ മുറിയില്‍ രണ്ട് പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കുമൊപ്പമായിരുന്നു. ഇവര്‍ പിന്നീട് പെണ്‍കുട്ടിയെ ഒരു 27കാരന് വിവാഹം ചെയ്തു നല്‍കി. രണ്ട് ലക്ഷം രൂപയ്ക്കായിരുന്നു അവര്‍ പെണ്‍കുട്ടിയെ വിറ്റത്.

നാല് മാസങ്ങള്‍ക്ക് ശേഷം കീടനാശിനി ഉള്ളില്‍ചെന്ന് അയാള്‍ മരിച്ചു. ഇതോടെ പെണ്‍കുട്ടിയെ അയാളുടെ വീട്ടുകാര്‍ കോട്ട ജില്ലയിലെ കാന്‍വാസ് എന്ന സ്ഥലത്തുള്ള മറ്റൊരാള്‍ക്ക് വിറ്റു. വിവാഹം ചെയ്തു നല്‍കുന്നു എന്ന വ്യാജേന മൂന്ന് ലക്ഷം രൂപയ്ക്കാണ് അവര്‍ പെണ്‍കുട്ടിയെ
വിറ്റത്. ശാരീരിക പീഡനം സഹിക്കാന്‍ വയ്യാതെ വന്നേപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ അതില്‍ പരാജയപ്പെട്ട പെണ്‍കുട്ടി അവിടെ നിന്ന് ഓടി റെയില്‍വേ സ്റ്റേഷനില്‍ എത്തി. പെണ്‍കുട്ടിയുടെ മോശം ശാരീരികാവസ്ഥ കണ്ട് സംശയം തോന്നിയ പൊലീസ് കാര്യങ്ങള്‍ ചോദിച്ചപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News