ഇന്റര്‍പോള്‍ വഴി കേരള പൊലീസ് നാട്ടിലെത്തിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിഴഞ്ഞം സ്വദേശി യഹിയ ഖാനെയാണ് കോട്ടയം സെക്ഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ബുദ്ധിമാന്ദ്യമുള്ള പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി.
ALSO READ: രക്തക്കൊതി മാറാതെ ഇസ്രയേൽ; ലബനനിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
2008-ലാണ് പാത്രങ്ങള്‍ വില്‍ക്കാന്‍ എത്തിയ യഹിയാഖാന്‍ പാലാ സ്വദേശിയായ ഭിന്നശേഷിയുള്ള പെണ്‍ക്കുട്ടിയെ പീഡിച്ചത്. വീട്ടില്‍ ആരുമില്ലാത്ത നേരത്തായിരുന്നു പീഡനം. പ്രതിയെ പിടികൂടിയെങ്കിലും ജാമ്യമെടുത്തുമുങ്ങി. 2012 പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2022 വരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിഴിഞ്ഞത്ത് നിന്നും നാടുവിട്ട യഹിയാഖാന്‍ കണ്ണൂരിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാടിയില്‍ നിന്നും വിവാഹം കഴിച്ചതായി കണ്ടെത്തി.
ALSO READ: എങ്ങനെയെങ്കിലും എയിംസിൽ കയറിക്കൂടണം! വ്യാജരേഖ ചമച്ച കേസിൽ അച്ഛനും മകനും പിടിയിൽ
2013-ല്‍ പ്രതി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ രജിസ്റ്റര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് തരപ്പെടുത്തി. ഗള്‍ഫില്‍ വെച്ച് ഈ ആധാര്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് പുതുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മലപ്പുറം ഭാഗത്തുനിന്ന് സീനത്ത് എന്നയാളെയും വിവാഹം കഴിച്ചതായി കണ്ടെത്തി. ഈ വിവാഹത്തില്‍ വിഴിഞ്ഞം ഭാഗത്ത് നിന്നും 70 ഓളം പേര്‍ പങ്കെടുത്തു. എന്നാല്‍ ഇവരാരും പൊലീസിന് വിവരങ്ങള്‍ കൈമാറിയില്ല. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസും റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. അതുവഴി ഇന്റര്‍ പോള്‍ വഴി ഷാര്‍ജയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാര നടപടികള്‍ പൂര്‍ത്തിയാക്കിയ കോട്ടയം ജില്ലാ അഡീഷണല്‍ സെക്ഷന്‍ കോടതിയാണ് പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here