10 വയസുകാരിയെ പീഡിപ്പിച്ചു; കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവ്

പോക്‌സോ കേസിലെ പ്രതിക്ക് 110 വര്‍ഷം തടവും 2.75 ലക്ഷം രൂപ പിഴയും.10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി മോഹനന്‍ പി.പി (51) എന്നയാള്‍ക്ക് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. (POCSO) ജഡ്ജ് ശ്രീമതി. റോഷന്‍ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചാല്‍ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.

ALSO READ:മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, പോക്‌സോ ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 17/9/2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ SHO ആയിരുന്ന ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കുട്ടര്‍ Adv. ജോസ് മാത്യു തയ്യില്‍ ഹാജരായി.

ALSO READ:തൃശ്ശൂരിൽ പെറ്റ് ഷോപ്പിൽ മോഷണം നടത്തിയ കേസ്; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ രണ്ടു പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News