നിലവിലെ പ്രകടനത്തെ കുറിച്ച് ഒരുപാട് പറഞ്ഞാല്‍ വികാരാധീനനാകുമെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ പത്ത് വർഷമായി ഇത്തരമൊരു അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന് മാൻ ഓഫ് ദ മാച്ച് പുരസ്കാര വേളയിൽ അദ്ദേഹം ചാനൽ റിപ്പോർട്ടറോട് പറഞ്ഞു.
‘ഒരുപാട് ചിന്തിച്ചാല്‍ ഞാന്‍ വികാരാധീനനാകും. 10 വര്‍ഷമായി ഈ നിമിഷത്തിനായി കാത്തിരുന്നു, വളരെ സന്തോഷവാനാണ്, നന്ദിയുള്ളവനും അനുഗ്രഹീതനുമാണ്. എന്റെ പാദങ്ങള്‍ നിലത്തുറപ്പിച്ച് ഈ നിമിഷം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു.’ സാംസണ്‍ പറഞ്ഞു.
Read Also: സഞ്ജു ‘സൂപ്പർസ്റ്റാർ’ സാംസൺ; ഇലക്ട്രിഫൈയിങ് ഇന്നിങ്സ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
‘മധ്യനിരയില്‍ എന്റെ സമയം ശരിക്കും ആസ്വദിച്ചിരുന്നു. നിലവിലെ ഫോം ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തി. ആക്രമണോത്സുകരായി ടീമിനെ നിങ്ങളേക്കാള്‍ മുന്നില്‍ എത്തിക്കുന്നതിനെ കുറിച്ചാണ് ഞങ്ങളുടെ ചിന്ത. മൂന്ന്- നാല് പന്തുകള്‍ കളിച്ചുകഴിഞ്ഞാല്‍ ഉടൻ ബൗണ്ടറിക്ക് ശ്രമിക്കും’- തന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയ ശേഷം സാംസണ്‍ പറഞ്ഞു.
‘ഹൈ റിസ്‌ക് ഹൈ റിവാര്‍ഡ് ഗെയിമാണ് കളിക്കുന്നതെന്ന് അവനറിയാമെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. അധികം ചിന്തിക്കാതെ കളിക്കുന്നത് ചിലപ്പോള്‍ ഫലം ചെയ്യും, ചിലപ്പോള്‍ ചെയ്യില്ല. ഇന്ന് അത് നന്നായി പ്രവര്‍ത്തിച്ചതില്‍ സന്തോഷമുണ്ടെന്നും യാദവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here