മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തില്‍ 100 കുടുംബങ്ങള്‍ക്ക് ലൈഫിന്റെ തണല്‍

മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തില്‍ 100 കുടുംബങ്ങള്‍ക്ക് ലൈഫിന്റെ തണല്‍. വീടുകളുടെ താക്കോല്‍ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഗുണഭോക്താക്കള്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലാണ് 100 വീടുകള്‍ പൂര്‍ത്തിയാക്കിയത്.

പഞ്ചായത്തിലെ ഭവന രഹിതര്‍, വാടക കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍, കാലപ്പഴക്കത്തെ തുടര്‍ന്ന് വാസയോഗ്യമല്ലാതായ വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്കായി ഏഴര കോടി രൂപയാണ് ഒറ്റ വര്‍ഷത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയില്‍ 496 വീടുകള്‍ക്ക് അപേക്ഷ ലഭിച്ചു. 350 കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു കഴിഞ്ഞു.

Also Read : വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളില്‍ കേരളം മുന്നില്‍

ഇതില്‍ 100 വീടുകളാണ് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയത്. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ദേവകി തുടങ്ങിയവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News