കോലിയക്കോട് സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന് നവംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് തുടക്കമാകും. ഉദ്ഘാടകനായി എത്തുന്ന മന്ത്രി ജിആര്‍ അനില്‍ ഉള്‍പ്പെടെ നൂറുപേര്‍ ശതാബ്ദി ജ്യോതി തെളിയിക്കും. സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷത വഹിക്കും.
അടൂര്‍ പ്രകാശ് എംപി, എഎ റഹിം എംപി, ഡികെ മുരളി എംഎല്‍എ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, കവി മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ പങ്കെടുക്കും.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും പ്ലാക്കീഴ് ടീം മന്ത്ര ദി സോള്‍ ഡാന്‍സിന്റെയും കലാപരിപാടികളുമുണ്ട്. ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ ചെയര്‍മാനും ഹെഡ് മിസ്ട്രസ് ടിഎസ് രജിത ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതിയുണ്ട്. നിലയ്ക്കല്‍ ബംഗ്ലാവില്‍ എന്‍ അയ്യപ്പന്‍ പിള്ള 1924-ലെ വിദ്യാരംഭദിനത്തില്‍ തുടങ്ങിയ സ്വകാര്യ സ്‌കൂള്‍ പിന്നീട് സര്‍ക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here