“വിഘടനവാദികളും പ്രതിക്രിയാവാദികളും” ഒരുപോലെ സ്നേഹിച്ച ശങ്കരാടി…! മലയാളത്തിന്റെ സ്വന്തം കമ്മ്യൂണിസ്റ്റിന് ജന്മശതാബ്ദി

വിഘടവാദികളും പ്രതിക്രിയാവാദികളും എന്ന രണ്ട് വാക്കുകൾ ഇത്രയും ആഴത്തിലും വ്യക്തതയിലും മലയാളികളുടെ മനസ്സിൽ പതിഞ്ഞത് ശങ്കരാടിയിലൂടെ ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ സമ്മേളനങ്ങളിലും കമ്മിറ്റികളിലും ഉണ്ടെന്ന് പറയപ്പെടുന്ന ബുദ്ധിജീവി എഫക്ട് മലയാളികളുടെ മനസ്സിൽ തറയ്ക്കാൻ ആ ഒരൊറ്റ ഡയലോഗ് മതിയായിരുന്നു. 1962 തുടങ്ങിയ സിനിമാജീവിതം അവസാനിക്കുമ്പോൾ ശങ്കരാടിയുടെ ലിസ്റ്റിൽ 700 ലധികം മറക്കാനാകാത്ത കഥാപാത്രങ്ങളുണ്ടായിരുന്നു. ചെറായിയിലെ ശങ്കരാടി എന്ന തറവാട്ടുപേരിലൂടെ മലയാളി കേരളത്തിന്റെ കാരണവരെ ഓർക്കുമ്പോൾ ചന്ദ്രശേഖര മേനോൻ എന്നൊരു പേര് അദ്ദേഹത്തിനുണ്ടെന്ന് പോലും ആരും അറിഞ്ഞില്ല.

Also Read: വില്ലൻ ഓൺലൈൻ ഗെയിം? ; ആലുവയിലെ പതിനഞ്ചുകാരന്റെ തൂങ്ങിമരണത്തിലെ ദുരൂഹതയിൽ വിശദമായ അന്വേഷണമാരംഭിച്ച് പൊലീസ്

പൂർത്തിയാക്കാൻ കഴിയാത്ത എൻജിനിയറിങ് മോഹവുമായി ഗുജറാത്തിലെ ബറോഡയിൽ നിന്ന് യൗവ്വനകാലത്ത് വണ്ടി കയറിയ ശങ്കരാടിക്ക് തിരിച്ച് വന്നപ്പോൾ ജീവിതത്തിൽ അനുഭവിച്ച് തീർത്ത ഒരു ജയിൽ കാലഘട്ടത്തിന്റെ ഓർമയുമുണ്ടായിരുന്നു. കമ്യൂണിസ്റ്റായതിൻ്റെ പേരിൽ സ്കൂൾവിദ്യാർത്ഥിയായിരിക്കെ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് മറ്റൊരു സ്കൂളിലാണ് വിദ്യാഭ്യാസം തുടർന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ ഇൻ്റർമീഡിയറ്റിനു പഠിക്കുമ്പോൾ പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ സജീവമായി. തുടർന്നാണ് ബറോഡയിലേക്ക് വണ്ടി കയറിയത്. അതും വിപ്ലവത്തിന്റെ ചോരത്തിളപ്പിൽ അവസാനിപ്പിച്ചു. നാട്ടിൽ തിരിച്ചെത്തിയ ശങ്കരാടി പഴയ കൊച്ചി സംസ്ഥാനത്ത് അച്യുതമേനോൻ അനിഷേധ്യ നേതാവായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ പാർട്ടിക്കുവേണ്ടി സ്വയം സമർപ്പിച്ച മുഴുവൻസമയപ്രവർത്തകനും അച്ചുതമേനോൻ്റെ ഉറ്റ സഹപ്രവർത്തകനുമായി മാറി.

ഏറെ വൈകി 50 വയസിനു ശേഷമായിരുന്നു വിവാഹം. ഒരു മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് ‘കല്യാണം കഴിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞ് വീഴുമോ’ എന്ന സന്ദേശത്തിലെ കുമാരപിള്ള സാറിന്റെ വാദം അന്വർത്ഥമാക്കികൊണ്ട് ജീവിക്കാനായിരുന്നു താല്പര്യം. തോപ്പിൽ ഭാസിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ എറണാകുളം എളംകുളം ചെറുപറമ്പത്ത് വീട്ടിൽ ശാരദയെ വിവാഹം കഴിച്ചത്. ചെറായിയിലെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് ശങ്കരാടി പതിവായി പോകുന്ന റോഡിന് ശങ്കരാടി റോഡ് എന്ന് പേര് നൽകിയിട്ടുണ്ട്. അധികമാരും അറിയാതെ പോയ ഒരു കലാസാംസ്കാരിക പ്രവർത്തകന് നാട് സ്മാരകങ്ങളൊന്നും നൽകിയില്ല എന്നതാണ് സത്യം. 2001 ഒക്ടോബർ 9 നായിരുന്നു മരണം. ശങ്കരാടി പോയതിനു പിന്നാലെ തന്നെ ഭാര്യയും മടങ്ങി.

Also Read: ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു; അസമിലെ പ്രളയത്തിൽ മരണം 107 ആയി

എത്ര വർഷം കടന്നാലും ശങ്കരാടിയുടെ താത്വിക അവലോകനങ്ങൾ മലയാളിയുടെ മനസ്സിൽ നിന്ന് മായില്ല. ശങ്കരാടിയുടെ വ്യക്തവും സ്പഷ്ടവുമായ വാക്കുകളെല്ലാം തമാശയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാളി ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. റീലുകളിലും ട്രോളുകളിലും വാട്ട്സാപ്പ് സ്റ്റിക്കറുകളിലും ഒരു പഴയ മനുഷ്യൻ പലതിന്റെയും പ്രതീകമായി. മുണ്ടിന്റെ ഒരു തലപ്പ് കൈയിൽ പിടിച്ച് നടവരമ്പിലൂടെ നടന്നു വരുന്ന ഒരു കാരണവർ എന്ന് ആര് പറഞ്ഞാലും മലയാളിക്കത് ശങ്കരാടിയായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News