ഒരു വെറൈറ്റി പിറന്നാൾ ആഘോഷം; സ്‌കൈ ഡൈവിങ് ചെയ്ത് 102 കാരിയായ മുത്തശ്ശി

യുകെയിലെ മെനെറ്റ് ബെയ്‌ലി എന്ന മുത്തശ്ശി തന്റെ 102-ാം പിറന്നാൾ ആഘോഷിച്ചത് പറന്നുകൊണ്ട്. ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്താണ് മുത്തശ്ശിയുടെ ഈ സാഹസിക പിറന്നാൾ ആഘോഷം. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന സ്‌കൈ ഡൈവർ എന്ന പാട്ടമാണ് ഇതോടെ മെനെറ്റ് മുത്തശ്ശി കരസ്ഥമാക്കിയത്. ഇതിന്റെ വീഡിയോ കണ്ട് സോഷ്യൽ മീഡിയയാകെ അമ്പരന്നിരിക്കുകയാണ്.

Also Read: എല്ലാം റെക്കോര്‍ഡ് ആണ് കേട്ടോ; തിരക്കേറിയ സ്ഥലത്ത് സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്റെ വീഡിയോ പങ്കുവച്ച് ഹൈദരാബാദ് പൊലീസ്

മെനെറ്റ് മുത്തശ്ശി തന്റെ ഇൻസ്ട്രക്ടറുമായി വിമാനത്തിൽ നിന്ന് ചാടുന്നതും അല്പസമയത്തിന് ശേഷം ഭൂമിയിൽ ലാൻഡ് ചെയ്യുന്നതും വിഡിയോയിൽ കാണാം. ‘പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന’ കമെന്റുകൾ കൊണ്ട് വീഡിയോ നിറഞ്ഞിരിക്കുകയാണ്. ഈ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്നും മുത്തശ്ശിയോട് ചോദിക്കുന്നുണ്ട്. ‘മനോഹരമായ അനുഭവം’ എന്നാണ് മെനെറ്റ് മുത്തശ്ശിയുടെ മറുപടി.

View this post on Instagram

A post shared by Daily Mail (@dailymail)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News