ആഗ്രഹങ്ങള്‍ അത് ആത്മാര്‍ത്ഥമാണെങ്കില്‍ ഉറപ്പായും അത് നമ്മെ തേടി വരും. പൗലോ കൊയ്‌ലോ പറയുന്നത് പോലെ ആത്മാര്‍ത്ഥമാണ് നമ്മുടെ ആഗ്രഹമെങ്കില്‍ ഈ പ്രപഞ്ചം മുഴുവന്‍ അത് നേടി തരാന്‍ നമുക്കൊപ്പം നില്‍ക്കുമെന്ന്. വര്‍ഷങ്ങള്‍ക്ക് മുന്നേ വിമാനയാത്ര നടത്തണമെന്ന ആഗ്രഹവും പേറി നടക്കുകയായിരുന്നു പേപ്പു ചേട്ടന്‍. ഇരിട്ടി ആനപ്പന്തിയിലെ കാട്ടു ജോസഫിനെയാണ് എല്ലാവരും പേപ്പുച്ചേട്ടന്‍ എന്ന് വിളിക്കുന്നത്. മക്കളും കൊച്ചുമക്കളുമായ ശേഷമാണ് വിമാനയാത്ര ചെയ്യണമെന്ന ആഗ്രഹം കലശലായത്. ഒടുവില്‍ തന്റെ 102ാം വയസില്‍ അത് സാധ്യമായ സന്തോഷത്തിലാണ് അദ്ദേഹം.
ALSO READ: ഉത്തര്‍ പ്രദേശില്‍ ബുള്‍ഡോസര്‍ രാജുമായി വീണ്ടും യോഗി സര്‍ക്കാര്‍; പള്ളി പൊളിച്ചു
നൈജീരിയലുള്ള മകന്‍ മത്തായിയുടെ അടുത്ത് പോകാനാണ് ആദ്യം ശ്രമിച്ചത്. അതിനായി 85ാം വയസില്‍ പാസ്‌പോര്‍ട്ടെടുത്ത് ഒരുക്കങ്ങളും ആരംഭിച്ചു. എന്നാല്‍ ഭാര്യ അന്നമ്മയ്ക്ക് വീണു പരുക്കേറ്റതിനാല്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നു. അപ്പോഴും ആഗ്രഹം ഉറച്ചു തന്നെ മനസിലുണ്ടായിരുന്നു. കൊച്ചുമകന്റെ കല്യാണത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് കണ്ണൂരേക്കുള്ള മടക്കയാത്ര വിമാനയാത്രയാക്കാമെന്ന് പേപ്പുച്ചേട്ടന്‍ മകന്‍ മത്തായിയോട് പറഞ്ഞത്. പിതാവ് പറഞ്ഞതും നെടുമ്പാശ്ശേരിയില്‍നിന്നു കണ്ണൂരിലേക്ക് ഇരുവര്‍ക്കും വിമാന ടിക്കറ്റെടുത്തു. വിമാനത്താവളത്തില്‍വച്ച് ആദ്യമായി എസ്‌കലേറ്ററിലും കയറി. മകന്റെ കൈപിടിച്ച് ആദ്യമായി വിമാനത്തിലും എസ്‌കലേറ്ററിലും കയറി, തന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണദ്ദേഹം. കൈപിടിക്കാന്‍ കൂട്ടുമായി മക്കളുള്ളപ്പോള്‍ ഒരുതരി പേടിയില്ലാതെ തന്നെ വിമാനയാത്ര നടത്തിയെന്നാണ് പേപ്പുച്ചേട്ടന്‍ പറയുന്നത്.
ALSO READ: സംഘര്‍ഷം ഹൃദയാഘാതമുണ്ടാക്കി; മധ്യവയസ്‌കന്റെ മരണത്തില്‍ യുവാവ് അറസ്റ്റില്‍
ഈ പ്രായത്തിലും സ്വന്തം കാര്യങ്ങളും കൃഷിപ്പണികളും ചെയ്ത് ഹാപ്പിയി ലൈഫ് മുന്നോട്ടു കൊണ്ടുപോവുകയാണ് അദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here