അഞ്ച് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും വിധിച്ച് കോടതി

pocso case

തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും. 62 വയസുകാരനായ ഫെലിക്സ് എന്നയാളെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മാതൃപിതാവിന്റെ സഹോദരനാണ് ഫെലിക്സ്. പിഴത്തുക കുട്ടിക്ക് നൽകണം. തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നുമാണ് കോടതി ഉത്തരവ്.

Also Read; മൂവാറ്റുപുഴയിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ  മരിച്ച നിലയിൽ കണ്ടെത്തി

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ്. ബന്ധുവിന്റെ വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. വേദനകൊണ്ട് കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കും എന്ന് പറഞ്ഞായിരുന്നു പ്രതിയുടെ ഭീഷണി. അതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ച് വിവരം പറഞ്ഞിരുന്നില്ല.

മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിൽ പരാതിയെക്കുറിച്ച് കുട്ടി മോശമായി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. ഇവർ ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി തുറന്നുപറഞ്ഞത്. കുട്ടിയുടെ രഹസ്യഭാഗം പരിശോധിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റതായും കണ്ടെത്തി. ഉടനെതന്നെ ഡോക്ടറേയും പൊലീസിനെയും വിവരം അറിയിച്ചു. വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്ന് ഡോക്ടർ രേഖപ്പെടുത്തി. പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ പ്രവർത്തിയായതിനാൽ ഇയാൾ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി പറഞ്ഞു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ കുറ്റകൃത്യത്തിന്‌ കൂടിയ ശിക്ഷതന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജി വ്യക്തമാക്കി.

Also Read; മദ്യപാനത്തിനിടെ തർക്കം; ആലപ്പുഴ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

News summary; 102-year rigorous imprisonment and a fine of Rs 1,05,000 for a relative who sexually assaulted a five-year-old girl

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News