മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകളുടെ ഭീതിജനകമായ കുതിപ്പ്; 5 മാസത്തിൽ ആത്മഹത്യ ചെയ്തത് 1046 കർഷകർ

ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാനത്ത് 1046 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഈ വർഷം ജനുവരി ഒന്നു മുതൽ മേയ് 31 വരെയുള്ള കാലയളവിലെ സർക്കാർ പുറത്ത് വിട്ട കണക്കാണിത്. വിവരാവകാശ അപേക്ഷയിൽ നൽകിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തൽ. ഒരുമാസം ശരാശരി 209 കർഷകർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നു.

Also Read: സാംസ്‌കാരിക പ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും കൂടുതല്‍ തീക്ഷ്ണമാക്കണം : ഷാജി എന്‍ കരുണ്‍

സംസ്ഥാനത്തെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. നിരവധി പോരാട്ട സമരങ്ങളിൽ ഉയർന്നു കേട്ടതും ഇനിയും പരിഹാരമായിട്ടില്ലാത്ത ദുരിത കഥകളാണ്. വിളവുകൾക്ക് വിലയില്ലാതെ കടക്കെണിയിലായ തുക്കാറാം പറയുന്നത് കൃഷി ചെയ്തു ജീവിക്കാൻ കഴിയില്ലെന്നാണ്. അങ്ങിനെയാണ് കൃഷിയിടം ഉപേക്ഷിച്ച് അതിജീവനത്തിനായി നഗരത്തിലെത്തുന്നത്. ഇന്ന് വഴിയാത്രക്കാരുടെ ദാഹം ശമിപ്പിച്ചാണ് തുക്കാറാം കുടുംബം പോറ്റുന്നത്. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിയാതെ പോയാൽ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇനിയും കൂടും . വിളവെടുപ്പുകൾ പ്രതിസന്ധിയിലാകും.

2023ൽ മഹാരാഷ്ട്രയിൽ 2,851 കർഷകർ ജീവനൊടുക്കി. 2022-ൽ ഇതേ കാലയളവിൽ 2,942 കർഷകർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്തപ്പോൾ 2021-ൽ 2,743 കർഷകരും 2020 ൽ 2547 പേരുമാണ് ജീവനൊടുക്കിയത്. രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച വായ്പാ എഴുതിത്തള്ളൽ പദ്ധതി അക്ഷരാർത്ഥത്തിൽ നടപ്പാക്കിയില്ല, ഇതോടെ നിരവധി കർഷകർ പദ്ധതിയിൽ നിന്ന് പുറത്തായി. രണ്ടു വർഷം മുൻപ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായ ശേഷം നടത്തിയ ആദ്യ പ്രഖ്യാപനം ഇതായിരുന്നു.

Also Read: ‘രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്ഐ’, കേന്ദ്രം നോക്കുകുത്തിയെന്ന് വിമർശനം

മഹാരാഷ്ട്രയെ കർഷക ആത്മഹത്യ രഹിത സംസ്ഥാനമാക്കാൻ പ്രതിജ്ഞയെടുത്ത മുഖ്യമന്ത്രി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തെ കരയിച്ചത് കർഷക രോഷമാണെന്ന് തുറന്ന് സമ്മതിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാർ തോൽവിയുടെ കാരണമായി ചൂണ്ടിക്കാട്ടിയതും ഇത് തന്നെ. ദുർബലരായ കർഷകർക്കായി ഒരു സമഗ്ര കർമ്മ പദ്ധതി നടപ്പാക്കാൻ ഒരു ശ്രമവും സർക്കാർ നടത്തിയിട്ടില്ല.

എല്ലാം പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും ഒതുങ്ങി. കർഷക ആത്മഹത്യയുടെ പ്രധാന കാരണങ്ങളാണ് വിളനാശവും ഇടനിലക്കാരുടെ ചൂഷണവും. എന്നാൽ വിളനാശം തടയുന്നതിനോ കൃഷിരീതിയിൽ മാറ്റം വരുത്തുന്നതിനോ പദ്ധതികളൊന്നുമുണ്ടായില്ല. എല്ലാ നിർണായക കാര്യങ്ങളിലും സർക്കാർ മൗനം പാലിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News