11 രൂപക്ക് 10 ജിബി നെറ്റ്, 51 രൂപക്ക് അൺലിമിറ്റഡ് 5ജി; അറിയാം നവംബറിൽ ജിയോ അവതരിപ്പിച്ച മികച്ച പ്ലാനുകൾ

Jio Recharge plan

നിരക്ക് വർധനെയ തുടർന്ന് നഷ്ടമായ ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ മികച്ച രണ്ട് പ്ലാനുകളാണ് ജിയോ നവംമ്പർ മാസത്തിൽ അവതരിപ്പിച്ചത്. വമ്പൻ ഡാറ്റ ഓഫറുകൾ വാ​ഗ്ദാനം ചെയ്യുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ കഴിഞ്ഞ മാസം അ‌വതരിപ്പിച്ചിരിക്കുന്നത്.

11 രൂപയുടെ ഡാറ്റ പ്ലാനും 601 രൂപയുടെ 5ജി അ‌പ്ഗ്രേഡുമാണ് ആ രണ്ട് പ്ലാനുകൾ. 11 രൂപയുടെ ഡാറ്റ പ്രീപെയ്ഡ് പ്ലാനിൽ 10 ജിബി 4ജി ആഡ് ഓൺ ഡാറ്റയാണ് ലഭിക്കുക. പക്ഷെ ഒരു മണിക്കൂർ സമയത്തേക്കാണ് പ്ലാനിന്റെ വാലിഡിറ്റി ഉണ്ടായിരിക്കുക. വളരെ കുറഞ്ഞ സമയത്തേക്ക് വളരെയധികം ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: ലാവയുടെ യുവ 4 വിപണിയിലെത്തി; അറിയാം വിശേഷങ്ങൾ

601 രൂപയുടെ ജിയോ 5ജി അ‌പ്ഗ്രേഡ് വൗച്ചറാണ് ഈ മാസം അവതരിപ്പിച്ച മറ്റൊരു പ്ലാൻ. 12 5ജി അപ്​ഗ്രേഡ് ബൂസ്റ്റർ അടങ്ങുന്ന പ്ലാനാണിത്. 51 രൂപയുടെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ 12 വ്യത്യസ്ത വൗച്ചറുകളാണ് ഈ പ്ലാനിലുള്ളത്. ആവശ്യാനുസരണം വൗച്ചറുകൾ റീഡീം ചെയ്തെടുക്കാം. ഈ ഗിഫ്റ്റ് വൗച്ചർ വേണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് ​മൈജിയോ അക്കൗണ്ടുകൾക്കിടയിൽ ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.

Also Read: ആശങ്കകള്‍ക്ക് അവസാനം; ഒടുവില്‍ തീരുമാനമറിയിച്ച് ട്രായ്

1.5GB പ്രതിദിന ഡാറ്റയുമായി വരുന്ന പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളിലേക്കാണ് ഈ വൗച്ചറുകൾ റിഡീം ചെയ്യാൻ സാധിക്കുക. മൈജിയോ ആപ്പിലൂടെയാണ് വൗച്ചറുകൾ ലഭ്യമാകുക. ജിയോ 5ജി അ‌പ്ഗ്രേഡ് വൗച്ചർ ലഭിക്കാൻ ആദ്യം ​മൈജിയോ ആപ്പിൽ വൗച്ചറുകൾ എന്ന വിഭാഗത്തിലേക്ക് പോകുക. ഇവിടെയുള്ള മൈ വൗച്ചേഴ്സിൽ ക്ലിക്ക് ചെയ്യുമ്പോൾ ഈ വൗച്ചർ ഓഫർ ലഭിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here