ജീവിക്കാന്‍ തെരുവില്‍ പാടുന്നതിനിടെ തൊണ്ടയിടറി; യുവതിയെ ചേര്‍ത്തുപിടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥി; വീഡിയോ

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തെരുവില്‍ പാട്ട്പാടി ജീവിക്കുന്ന കുടുംബത്തിനെ പാട്ട് പാടി സഹായിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി. മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലാണ് സംഭവം. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മാതാപിതാക്കള്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ആതിര അനീഷ് എന്ന വിദ്യാര്‍ത്ഥി. അതിനിടെയാണ്  ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം പാട്ട് പാടുന്ന സ്ത്രീയെ ആതിര കണ്ടത്.

Also Read- ‘മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹമില്ല’;ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കി

പാടുന്നതിനിടയില്‍ യുവതിയുടെ ശബ്ദത്തില്‍ തുടര്‍ച്ചയായി ഉണ്ടായ ഇടര്‍ച്ച ആതിര ശ്രദ്ധിച്ചു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ യുവതിക്ക് അരികിലെത്തി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആതിര അതിമനോഹരമായി പാട്ട് പാടാന്‍ തുടങ്ങി. തെരുവുഗായകരില്‍ നിന്ന് പെട്ടന്നുണ്ടായ ശബ്ദ വ്യത്യാസം ആളുകള്‍ ശ്രദ്ധിച്ചു. സഹജീവി സ്നേഹവും മനോഹരമായ ശബ്ദവും കണ്ട് നിന്നവരുടെ ഹൃദയം നിറച്ചു. കുഞ്ഞിനെയും ചേര്‍ത്ത് പിടിച്ച് പാടി ക്ഷീണിച്ച യുവതിയെ കണ്ട് മകള്‍ക്ക് വിഷമമായെന്നും അതാണ് ഇങ്ങനെയൊരു സഹായത്തിന് അവള്‍ തയ്യാറായതെന്നും ആതിരയുടെ അമ്മ ദീപ കൈരളി ഓണ്‍ലൈനിനോട് പ്രതികരിച്ചു. മകള്‍ ഒരു ഗായികയായി കാണുന്നതാണ് സന്തോഷമെന്നും അവര്‍ പറഞ്ഞു.

Also Read-   ‘അവന്‍ നല്‍കിയ ആ ‘ഉമ്മ’ ഹൃദയത്തില്‍ തൊട്ടു’; ബൈക്കിടിച്ച് പരുക്കേറ്റ തെരുവ് നായയെ സുഖപ്പെടുത്തി ഫിസിയോ തെറാപ്പിസ്റ്റ്

സാമൂഹിക പ്രവര്‍ത്തകന്‍ ജമാല്‍ ഉള്‍പ്പെടെയുള്ളവര്‍ ആതിര പാടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ആതിരയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘ഇതാണ് റിയല്‍ കേരളാ സ്റ്റോറി’ എന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് നിരവധി ആളുകള്‍ ആതിരയുടെ ഗാനാലാപനം ഏറ്റെടുത്തിട്ടുണ്ട്. പോത്തുകല്ല് കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആതിര മൂന്ന് വര്‍ഷത്തോളം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News