സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു

KOTTAYAM ACCIDENT

കോട്ടയം അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്.പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ശനിയാഴ്ച വൈകുന്നേരം 4.30 യോടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്.ജിതിനും സഹോദരൻ ജിബിനും മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം.

ALSO READ; സ്വന്തം വീട്ടിൽ മോഷണം നടത്തി, പിന്നാലെ അമ്മയ്ക്കൊപ്പം പൊലീസിൽ പരാതി നൽകി: ഒടുവിൽ ട്വിസ്റ്റ്

മോനിപ്പള്ളി സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെയെങ്കിലും വഴിമദ്ധ്യേ മരിച്ചിരുന്നു.അപകടത്തിൽ ജിതിന്റെ കാലിന് ഒടുവുകളുണ്ടായതിനാൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കാറും നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.മരിച്ച ജിതിൻ്റെ അച്ഛൻ ബിജു വിദേശത്താണ്. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News