അപമര്യാദയായി പെരുമാറിയതിന് ബാറില്‍ നിന്ന് പുറത്താക്കി; ബാറിന് തീവെച്ച് യുവാവിന്റെ പ്രതികാരം; 11 പേര്‍ വെന്ത് മരിച്ചു

അപമര്യാദയായി പെരുമാറിയതിന് ബാറില്‍ നിന്ന് പുറത്താക്കിയതിന് ബാറിന് തീവെച്ച് യുവാവിന്റെ പ്രതികാരം. വടക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ സാന്‍ ലൂയിസ് റിയോ കൊളറാഡോയിലാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ പതിനൊന്ന് പേര്‍ വെന്ത് മരിച്ചു.

Also Read- ‘പാപ്പു എന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ അമൃതയുമായുള്ളൂ, ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങള്‍’: ബാല

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ച യുവാവ് ബാറിലുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ബാറിലെ ജീവനക്കാര്‍ ഇയാളെ പുറത്താക്കി. ഇതോടെയാണ് യുവാവ് ബാറിന് തീയിട്ടത്.

Also Read- മധ്യപ്രദേശില്‍ ദളിത് യുവാവിനോട് ക്രൂരത; മുഖത്തും ശരീരത്തിലും മനുഷ്യവിസര്‍ജ്യം പുരട്ടിയതായി പരാതി

മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. പരുക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബാറിനു സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News