മഹാരാഷ്ട്രയില്‍ കിണര്‍ കുഴിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ നേരിട്ടത് കൊടിയ പീഡനം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. പതിനൊന്ന് തൊഴിലാളികളാണ് കരാറുകാരില്‍ നിന്ന് ക്രൂരപീഡനം നേരിട്ടത്. തൊഴിലാളികളില്‍ ഒരാള്‍ രക്ഷപ്പെട്ട് സ്വന്തം നാട്ടില്‍ എത്തുകയും പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.
Also Read- കരുണാനിധിക്കും സ്റ്റാലിനുമെതിരെ അപകീര്‍ത്തീകരമായ പോസ്റ്റിട്ടു; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍
ഔറംഗബാദിലെ ഒസ്മാനാബാദ് ജില്ലയിലാണ് കടുത്ത തൊഴില്‍ പീഡനം നടന്നത്. കിണര്‍ കുഴിക്കുന്നതിനായി എത്തിയതായിരുന്നു തൊഴിലാളികള്‍. പന്ത്രണ്ട് മണിക്കൂര്‍ വരെ അടിമയെപ്പോലെ പണിയെടുപ്പിച്ചിരുന്നുവെന്നാണ് പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നത്. കഷ്ടപ്പെട്ട് ജോലി ചെയ്താലും ശമ്പളം നല്‍കില്ല. ദിവസവും ഒരു നേരം മാത്രമാണ് ഭക്ഷണം നല്‍കുന്നത്. പ്രാഥമിക കൃത്യങ്ങള്‍ പലപ്പോഴും കിണറ്റില്‍ തന്നെയാണ് നിര്‍വഹിച്ചിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഓടിപ്പോകാതിരിക്കാന്‍ കാലില്‍ ചങ്ങലയിട്ട് ബന്ധിച്ചിരുന്നുവെന്നും തൊഴിലാളികള്‍ വിവരിക്കുന്നു.
Also Read- 5 മാസത്തിനിടെ പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്; കൂടുതൽ എറണാകുളം ജില്ലയിൽ
ഒസ്മാനാബാദിലെ ധോക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖമാസ്വാദി, വഖര്‍വാഡി എന്നീ ഗ്രാമങ്ങളില്‍ കിണര്‍ കുഴിക്കുന്നതിനായി രണ്ട് മാസം മുന്‍പാണ് കരാറുകാര്‍ തൊഴിലാളികളെ നിയോഗിച്ചത്. ഇതിനിടെ ഒരു തൊഴിലാളി രക്ഷപ്പെട്ട് സ്വന്തം നാട്ടിലെത്തുകയും സംഭവം പൊലീസിനോട് വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ബാക്കി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് കരാറുകാര്‍ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here