അമ്മയും കാമുകനും ചേര്‍ന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; സംഭവം തിരൂരില്‍

അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി. മലപ്പുറം തിരൂരിലാണ് സംഭവം. തമിഴ്‌നാട്ടുകാരായ ജയസൂര്യന്‍, ശ്രീപ്രിയ, ബന്ധുക്കള്‍ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് മാസം മുമ്പാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. തിരൂര്‍ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ALSO READ:ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്ക്

ബന്ധുക്കളിലൊരാള്‍ കഴിഞ്ഞ ദിവസം ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ ബന്ധു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ ജയസൂര്യനും അച്ഛനും ചേര്‍ന്നാണ് കൊന്നതെന്നും മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്. യുവതിയുമായി പൊലീസ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു.

ALSO READ:തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് മെഡിറ്റേഷന്‍ അഥവാ ധ്യാനം വളരെയധികം സഹായിക്കും; ഡോ അരുണ്‍കുമാര്‍ പറയുന്നു

അതേസമയം കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News