11 കാരനെ തട്ടിക്കൊണ്ടുപോയി മത ശ്ലോകങ്ങള്‍ ചൊല്ലാന്‍ മര്‍ദ്ദനം, വസ്ത്രങ്ങള്‍ അ‍ഴിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി

ഉത്തരേന്ത്യയിലെ മതപരമായ ആക്രമണങ്ങള്‍ ദൈനംദിന അടിസ്ഥാനത്തിലാണ് രാജ്യം കേട്ടുകൊണ്ടിരിക്കുന്നത്. ഇത്തവണ 11 വയസുകാരനോടാണ് അതിക്രമം. മതപരമായ ശ്ലോകങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെടുകയും കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ച് ഉപദ്രവിക്കുകയും ചെയ്തു. കുട്ടിയെ ഉപദ്രവിക്കുന്നതിന്‌റെ ദൃശ്യങ്ങളും അക്രമികള്‍ റിക്കോഡ് ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. അക്രമികള്‍ക്കും 18 വയസിനു താ‍ഴെയാണ് പ്രായം. തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ലസുദിയ പൊലീസ് കേസെടുത്തു.

സ്റ്റാര്‍ സ്ക്വയറില്‍ കളിച്ചുകൊണ്ടിരുന്ന തന്നോട് ബൈപ്പാസിനടുത്ത് കുറഞ്ഞ വിലയ്ക്ക് കളിപ്പാട്ടങ്ങള്‍ ലഭിക്കുമെന്ന് പ്രതികളിലൊരാള്‍ പറയുകയും മഹാലക്ഷമി നഗറിലേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ മൊഴി. ഇവരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട കുട്ടി കുടുംബത്തെ വിവരമറിയിക്കുകയായിരിന്നു. വാര്‍ത്ത പുറത്ത് വന്നതോടെ കുട്ടിക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന ആവശ്യം ശക്തമായി. കുട്ടിയെ ഉപദ്രവിക്കുന്ന വിഡിയോ ഒരു തരത്തിലും പ്രചരിപ്പിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News