ഉമ്മൻചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന കേസിൽ 110 സിപിഐഎം പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂരിൽ ഉമ്മൻചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ കേസിൽ 110 സിപിഐ എം നേതാക്കളെ വെറുതെവിട്ടു. വധശ്രമം,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതികളെ വെറുതെ വിട്ടത്.

വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു മുഖ്യമന്ത്രിയായിരുന്ന സമയത്ത് കണ്ണൂരിൽ വച്ച് ഉമ്മൻചാണ്ടിയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറ്. 2013 ഒക്ടോബർ 27ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. യുഡിഎഫ് ഭരണകാലത്ത് സി പിഐ എം നേതാക്കൻമാർ ഉൾപ്പെടെ 113 പേരെ പ്രതികളാക്കി കേസെടുത്തു. ഈ കേസിലാണ് 110 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത്. അഡ്വ ബി പി ശശീന്ദ്രനാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.

അതേസമയം മൂന്ന് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചു. ദീപക് ചാലാടിന് മൂന്ന് വർഷവും സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവർക്ക് രണ്ട് വർഷവുമാണ് തടവ് ശിക്ഷ വിധിച്ചത്. ഉമ്മൻചാണ്ടിയുടെ വാഹനം ആക്രമിച്ചു എന്ന കുറ്റം മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനായത്. വിചാരണ വേളയിൽ 253 സാക്ഷികളെ വിസ്തരിച്ചു. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് രാജീവൻ വാച്ചാലാണ് വിധി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News