വിപ്ലവ ഇതിഹാസം സഖാവ് ഇ എം എസിന് ഇന്ന് 115-ാം ജന്മദിനം

ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് .1909 ജൂൺ 13 ന് മലപ്പുരം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം മനയിൽ ജനനം.ഇന്ത്യൻ മാർക്സ‌ിസ്റ്റ് കമ്മ്യൂണ്‌സ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിന്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു.

പതിറ്റാണ്ടോളം നീണ്ട തൻറെ പൊതുജീവിതത്തിലും വിപ്ലവ പ്രവർത്തനങ്ങളിലും ഇഎംഎസ് നമ്പൂതിരിപ്പാട് രാജ്യത്തിൻറെ പുരോഗമന, തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ ജാതിക്കെതിരായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായി.വോട്ടെടുപ്പിലൂടെ അധികാരത്തിൽ വന്ന ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നായകനെന്ന നിലയിൽ ഒതുങ്ങിനിൽക്കുന്നതല്ല ഇ.എം.എസിന്റെ ജീവിതം.

ALSO READ:കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 14 മലയാളികളെ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അവതരിപ്പിച്ച രാമരാജ്യസിദ്ധാന്തത്തിനും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി നെഹ്റു അവതരിപ്പിച്ച സമ്മിശ്ര സമ്പദ് വ്യവസ്ഥയിലൂന്നിയ ബൂർഷ്വാ സോഷ്യലിസത്തിനും പകരം ആദ്യം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കാൻ ശ്രമിച്ച ഇന്ത്യയുടെ സോഷ്യലിസ്റ്റ് പാതയുടെ മാർക്‌സിസ്റ്റ് ശില്‌പികളിൽ പ്രമുഖനാണ് ഇ.എം.എസ്. സമൂഹതലത്തിലെ വർഗസമരത്തെ മാർക്‌സിസ്റ്റ് വീക്ഷണത്തിൽ ജനപക്ഷത്തുനിന്ന് നയിക്കുന്നതോടൊപ്പം ആശയതലത്തിലെ വർഗ സമരത്തിൽ ദൈനംദിനമായി ഇടപെട്ട് തൊഴിലാളിവർഗ രാഷ്ട്രീയ മുന്നേറ്റത്തിന് നേത്യത്വം നൽകുന്നതിൽ മറ്റാരേക്കാളും വേറിട്ട സംഭാവനയാണ് ഇ.എം.എസ് നൽകിയത്. പാർട്ടി നയ രൂപീകരണത്തിലും സംഘടനാ കെട്ടിപ്പടുക്കുന്നതിലും മാത്രമല്ല. ബൂർഷ്വാ പത്രപ്രവർത്തനത്തിൽ തുടങ്ങി തൊഴിലാളിവർഗ പത്രപ്രവർത്തനത്തിലേക്കും സാഹിത്യരംഗത്തും ചരിത്രരചനയിലും. ആസൂത്രണ ഭരണരംഗത്തും എല്ലാ തലങ്ങളിലും ഒരുപോലെ ഇടപെടുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു ഇ.എം.എസ്.

എഴുത്തിലും നിലപാടുകളിലും പുതിയ സ്വാധീനം വരുത്തി. സവിശേഷമായ വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴും ഇ.എം.എസ് സ്വയം തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രൻ എന്ന വൈകാരിക തലത്തിൽ ബോധപൂർവ്വം ഒതുങ്ങിനിൽക്കുകയാണ് ചെയ്‌തത്‌. ശൂന്യമായ കാൻവാസിൽ ഭാവികേരളത്തെ വരച്ച ഇഎംഎസ് കേരളം ലോകത്തിന് സമ്മാനിച്ച മഹാനായ പ്രതിഭ.ഭൂമിയുടെ അടിമകളെ ഭൂമിയുടെ ഉടമകളാക്കിയ വിപ്ലവ ഇതിഹാസം.സഖാവ് ഇ എം എസ്

ALSO READ: നടൻ ജോജു ജോർജിന് പരിക്ക്; അപകടം മണിരത്നം ചിത്രം ‘തഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News