നിപ: സമ്പർക്ക പട്ടികയിൽ ഉള്ളത് 1,177 പേർ

നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,177 പേർ. ഇന്ന് 97 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. 53 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. റീജിയണൽ വി ആർ ഡി ലാബിൽ ഇന്ന് ലഭിച്ചത് 23 സാമ്പിളുകളാണ്. പരിശോധന നടത്തിയ 11 സാമ്പിളുകളും നെഗറ്റീവ് ആണ്.

ALSO READ:സംസ്‌ഥാന സർക്കാർ നൽകുന്ന പെൻഷൻ തുകകൾ മുഴുവൻ നൽകുന്നത് കേന്ദ്രമെന്ന പ്രചാരണം നുണ; കെ കെ രാഗേഷ്

നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 82 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 409 ഉം ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 152 പേരുമാണ് ഉള്ളത്. കോൾ സെന്ററിൽ ഇന്ന് 192 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 863 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ഇതുവരെ 156 പേർക്കാണ് മാനസിക പിന്തുണ നൽകിയത്.

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 54 എണ്ണം ഒഴിവുണ്ട്. മൂന്ന് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എട്ട് മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയിൽ 10 മുറികളും എട്ട് ഐ സിയുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

ALSO READ:ലോൺ ആപ്പ് ചതിയിൽപെട്ടാൽ എന്ത് ചെയ്യണം?

ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 6,575 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 22,208 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News