ഒമാനില്‍ മഴയും വെള്ളപ്പൊക്കവും; 12 മരണം; മരിച്ചവരില്‍ മലയാളിയും, വീഡിയോ

ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍ മരിച്ച മലയാളി. ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ടു സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടും. നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: ഇസ്രയേല്‍ കപ്പലിലെ മലയാളി സുരക്ഷിതന്‍; വീട്ടുകാരുമായി സംസാരിച്ചു  

നേരത്തെ അല്‍ മുധാബിയിലെ വാദി അല്‍ ബാത്തായില്‍ നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്നു മാത്രം രക്ഷാപ്രവര്‍ത്ത സംഘത്തിന് വെള്ളത്തിലും റോഡുകളിലും സബ്വേകളിലും സ്‌കൂളുകളിലും റസിഡന്‍സുകളിലും അകപ്പെട്ടുപോയ നിരവധി പേരുടെ കോളുകളാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk