ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു; 14 പേർക്ക് പരിക്ക്

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ദുർഗ് ജില്ലയിലുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടമായി 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ യാത്ര ചെയ്ത ബസാണ് അപകടത്തിൽ പെട്ടത്. തൊഴിലാളികൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Also Read: ‘മുസ്ലിംകൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു കോടി രൂപ’ പ്രഖ്യാപിച്ച് എഴുത്തുകാരൻ

കുംഹാരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കേഡിയ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 12 പേർ റായ്പുർ എയിംസിലേക്ക് മാറ്റി. രണ്ട് പേർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും അപകടത്തിൽ അനുശോചിച്ചു.

Also Read: കിഫ്‌ബി കേസിലെ വിധി: രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തി പിടിച്ചിരിക്കുകയാണ് കോടതിയെന്ന് തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News