സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പിന്നാലെ ആകാശച്ചുഴില്‍പ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ്; 12 പേര്‍ക്ക് പരിക്ക്

ദിവസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴില്‍പ്പെട്ട് ഒരാള്‍ മരിച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസും സമാന അപകടത്തില്‍പ്പെട്ടു. ആകാശച്ചുഴില്‍പ്പെട്ട വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. ദോഹയില്‍ നിന്നും ഡബ്ലിനിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:  ആലുവയിൽ 12 വയസുകാരിയെ കാണാതായി; കാണാതായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ

ആറു യാത്രക്കാര്‍ക്കും ആറു ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റതെന്ന് സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഡബ്ലിന്‍ എയര്‍പോര്‍ട്ട് എക്‌സില്‍ കുറിച്ചു. തുര്‍ക്കിക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അതേസമയം വിമാനം സുരക്ഷിതമായി ഡബ്ലിനില്‍ ലാന്റ് ചെയ്തു.

മെയ് 20നാണ് ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ് ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാരന്‍ മരിച്ചത്. അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടസാഹചര്യത്തെ തുടര്‍ന്ന് വിമാനം ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്റ് ചെയ്തു.

ALSO READ: കൊല്ലത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി; വീഡിയോ

ആകാശച്ചുഴിയില്‍പ്പെട്ടതോടെ വഴിതിരിച്ച് വിട്ട വിമാനം മെയ് 21ന് പ്രാദേശിക സമയം 3.45നാണ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍ ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News