കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസം; 12 പേരുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്തു

mes college christmas issue

കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ 12 വിദ്യാർത്ഥികളുടെ ലൈസൻസ് കൂടി മോട്ടാർ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു. എറണാകുളം മാറമ്പള്ളി എംഇഎസ് കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ ആയിരുന്നു സംഭവം. ആറു വിദ്യാർത്ഥികളുടെ ലൈസൻസ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

പെരുമ്പാവൂർ മാറമ്പിള്ളി എംഇഎസ് കോളേജിൽ ഡിസംബർ 17 ന് നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയത്. കോളേജ് കോമ്പൗണ്ടിൽ നിന്നും പുറത്തിറങ്ങി പൊതുവഴിയിലും വിദ്യാർത്ഥികൾ അഭ്യാസം നടത്തി.

ALSO READ; അത്രയ്ക്കങ്ങ് ഉല്ലസിക്കേണ്ട; അനുമതിയില്ലാതെ കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് പിടിച്ചെടുത്തു

നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ തെളിവാക്കിയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് നടപടി സ്വീകരിച്ചത്. സംഭവം നടന്ന ദിവസം തന്നെ ആറു വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. മറ്റുള്ളവരെ പിന്നീട് നോട്ടീസ് നൽകി വിളിച്ചുവരുത്തി. വിദ്യാർത്ഥികൾ കുറ്റം ചെയ്തതായി വ്യക്തമായ സാഹചര്യത്തിലാണ് 12 പേരുടെ ലൈസൻസ് കൂടി ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഇതോടെ നടപടി നേരിട്ടവരുടെ എണ്ണം 18 ആയിട്ടുണ്ട്. ആറുമാസം മുതൽ ഒരു വർഷം വരെയാണ് സസ്പെൻഷൻ. 3000 രൂപ മുതൽ 12000 രൂപ വരെ പിഴയും നടപടി കാലയളവിൽ നിർബന്ധിത സാമൂഹ്യസേവനവും മോട്ടോർ വാഹന വകുപ്പ് വിധിച്ചിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്ട്രേഷൻ തടയുന്ന കാര്യത്തെ സംബന്ധിച്ചും മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News