നിപ പ്രതിരോധം; സമ്പർക്ക പട്ടികയിലുള്ള 12 പേരുടെ ഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ്പ സമ്പർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. എങ്കിലും ക്വാറൻ്റൈനിൽ ഉള്ളവർ 21 ദിവസം തുടരണം. സമ്പർക്ക പട്ടികയിലുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. പരമാവധി ആളുകളുടെ സമ്പർക്കപ്പട്ടിക ആണ് തയാറാക്കുന്നത്. 7200 വീടുകൾ രണ്ട് പഞ്ചായത്തുകളിലും രോഗ ലക്ഷണ സർവേയുടെ ഭാഗമായി സന്ദർശനം നടത്തുന്നുണ്ട്.

Also Read: ഗോത്ര മേഖലയിലെ പദ്ധതികള്‍; ജില്ലകളില്‍ മന്ത്രിതല അവലോകനം നടത്താൻ സംസ്ഥാന സർക്കാർ

7239 വീടുകളിൽ സർവ്വേ പൂർത്തിയായി. സർവ്വേയിൽ 439 പേർക്ക് പനിയുള്ളതായി കണ്ടെത്തി. അതിൽ നാല് പേർ കുട്ടിയുമായി സമ്പർക്കം ഉള്ളവരാണ്. മൊബൈൽ ലാബ് രണ്ട് ദിവസം കോഴിക്കോട് ആണ് പ്രവർത്തിക്കുന്നത്. പിന്നീട് മഞ്ചേരിയ്ക്ക് വരും. വിദഗ്ദ സംഘം ഇന്ന് മലപ്പുറത്ത് എത്തി വവ്വാൽ സാംപിളുകൾ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: ‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News