മോഷണക്കുറ്റം ആരോപിച്ച് 12 വയസുകാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദനം; സംഭവം ബിഹാറില്‍

മോഷണക്കുറ്റം ആരോപിച്ച് 12 വയസുകാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ പുറത്ത്. ബിഹാറിലെ പാട്‌നയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ ബെഗുസാരായിലാണ് സംഭവം.

കൈയില്‍ വടിയുമായി നില്‍ക്കുന്ന ഒരാള്‍ കുട്ടിയെ അടിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ALSO READ: നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ മയക്കുമരുന്നു കേസില്‍ പിടിയില്‍

കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചെന്നാണ് കുട്ടിക്ക് എതിരെയുള്ള ആരോപണം. ഒരു കൂട്ടം ആളുകളാണ് ആദ്യം കുട്ടിയെ മര്‍ദ്ദിച്ചത്. പിന്നീട് ലാക്മിനിയ റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ കുട്ടിയെ കെട്ടിയിട്ട് അടി തുടര്‍ന്നു.

പൊലീസ് എത്തിയാണ് കുട്ടിയെ മോചിപ്പിച്ചത്. കുട്ടിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാണ് ഉപദ്രവിച്ചതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ആരാണ് തന്റെ കുട്ടിയെ ഉപദ്രവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

ALSO READ: മാനുഫാക്ച്ചറിങ് മേഖലയിൽ ഉയരങ്ങൾ താണ്ടി കേരളം..! 100 കോടിയുടെ മാനുഫാക്ച്ചറിങ് യൂണിറ്റുമായി സിസ്ട്രോം കേരളത്തിൽ

അതേസമയം സംഭവുമായി ബന്ധപ്പെട്ട് റോഷന്‍ കുമാര്‍, ജയ് ജയ് റാം ചൗധരി, കഹുല്‍ കുമാര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News