കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഗെയിം സോണില്‍ വെച്ച് 12കാരന് പരിക്കേറ്റ സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഗെയിം സോണില്‍ വെച്ച് 12കാരന് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മാളിലെ ഫാന്റസി ബൗന്‍സ് എന്ന ഗെയിം സോണില്‍ കളിക്കുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയായാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. ഗെയിം സോണില്‍ സുരക്ഷാ സൗകര്യങ്ങളോ പരിക്കേറ്റപ്പോള്‍ അധികൃതര്‍ ഫസ്റ്റ് എയിഡോ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കുടുംബം പരാതിയുമായി രംഗത്തുവന്നത്.

ALSO READ:ചീഫ് സെക്രട്ടറി ഡോ. വേണുവിന് സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി

കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഗെയിം സോണില്‍ വെച്ചാണ് 12കാരന് പരിക്കേറ്റത്. ഫാന്റസി ബൗന്‍സ് എന്ന ഗെയിം സോണില്‍ കളിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ 12കാരന്റെ ഇടതു ചെവിക്ക് പരിക്കേറ്റിരുന്നു. ഗെയിം സോണില്‍ സുരക്ഷാ സൗകര്യങ്ങളോ ഫസ്റ്റ് എയിഡോ ഇല്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:കേരളത്തിലെ നിരത്തുകളെ തീ പിടിപ്പിക്കാൻ കൊർവെറ്റ് സ്റ്റിംഗ്‌റേ സി8 എത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News