പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ്‌ വിനിയോഗ പരിധി നൂറു ശതമാനം ഉയർത്തിയാണ്‌ തുക ലഭ്യമാക്കുന്നത്‌. ഇതോടെ ഇ – ഗ്രാന്റ്‌സ്‌ പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ തുകയും വിതരണം ചെയ്യാനാകും.

Also Read; ഹൃദയ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തി: ഡോ വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

150 കോടി രൂപയാണ്‌ ഈ ഇനത്തിലെ ബജറ്റ്‌ വകയിരുത്തൽ. ഇതിൽ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കി. 29.99 കോടി രൂപ വിതരണം ചെയ്‌തു. ബാക്കി തുകയ്‌ക്ക്‌ മുഴുവൻ പരിധി ഒഴിവാക്കി വിനിയോഗാനുമതി ലഭിച്ചാൽ സ്‌കോളർഷിപ്പ്‌ പൂർണമായും വിതരണം ചെയ്യാനാകുമെന്ന പട്ടികജാതി വികസന വകുപ്പിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

Also Read; പരാതി പിൻവലിക്കാൻ വാഗ്‌ദാനം ചെയ്തത് 5 കോടി രൂപ; രാജ് തരുണിനെതിരെ വീണ്ടും പരാതിയുമായി നടി ലാവണ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News