വിദ്വേഷ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ജസ്റ്റിസ് എസ്.കെ. യാദവിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 13 അഭിഭാഷകർ സുപ്രീംകോടതിയ്ക്ക് കത്തയച്ചു. അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ മുസ്‍ലിം വിരുദ്ധ പരാമര്‍ശത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 13 അഭിഭാഷകര്‍ സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും കൊളീജിയത്തിലെ മറ്റ് നാല് അംഗങ്ങൾക്കുമാണ് കത്തയച്ചത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖം ചൂണ്ടിക്കാട്ടി വര്‍ഗീയ പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് യാദവ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ കത്തയച്ചിട്ടുള്ളത്.
ALSO READ: കോടതിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു; പശ്ചിമ ബംഗാളിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു
“ഒരു പൊതു പരിപാടിയിൽ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തുന്നത് മതസൗഹാർദം തകർക്കുക മാത്രമല്ല, ജുഡീഷ്യറിയുടെ സമഗ്രതയിലും നിഷ്പക്ഷതയിലും ഉള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതാണെന്ന് അഭിഭാഷകർ കത്തില്‍ ചൂണ്ടിക്കാട്ടി.
മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗ്, ആസ്പി ചിനോയ്, നവ്‌റോസ് സെർവായി, ആനന്ദ് ഗ്രോവർ, ചന്ദർ ഉദയ് സിംഗ്, ജയ്ദീപ് ഗുപ്ത, മോഹൻ വി. കടർക്കി, ഷൂബ് ആലം, ആർ. വൈഗൈ, മിഹിർ ദേശായി, ജയന്ത് ഭൂഷൺ, ഗായത്രി സിംഗ്, അവി സിംഗ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here