ബോംബ് വെച്ചെന്ന് തമാശയ്ക്ക് മെയിൽ അയച്ചു; ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ പതിമൂന്നുകാരന്‍ പിടിയിൽ

ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ കേസില്‍ പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് ഇ – മെയില്‍ വഴി ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് സ്ഥീരികരിച്ചു. വെറും തമാശയ്ക്ക് അയച്ചതാണെന്നായിരുന്നു കുട്ടിയുടെ മൊഴി. ജൂണ്‍ 17 നായിരുന്നു ദുബായിലേക്കുളള വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഇ – മെയില്‍ സന്ദേശം അയച്ചത്.

Also Read; നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ; പരീക്ഷകള്‍ റദ്ദാക്കി പുന:പരീക്ഷ നടത്താനാവശ്യപ്പെട്ട് ദില്ലിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

മറ്റൊരു കുട്ടിയുടെ വ്യാജ ഭീഷണിയുടെ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് തനിക്ക് ആശയം ലഭിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി പോലീസിനോട് പറഞ്ഞു. ഈ മാസം ആദ്യം ദില്ലിയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് പോവുകയായിരുന്ന എയര്‍ കാനഡ വിമാനത്തിന് ഇമെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീട്, ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് 13 വയസ്സുള്ള ആണ്‍കുട്ടിയാണ് മെയില്‍ അയച്ചതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

Also Read; ‘രണ്ടാം പിണറായി സർക്കാരാണ് ശമ്പള, പെൻഷൻ കുടിശിക, ഡി എ കുടിശ്ശിക എന്നിവ നൽകിയത്’: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News