നന്മ ചെയ്യാന്‍ പരിമിതികള്‍ തടസമല്ല; അര്‍ബുദബാധിതര്‍ക്ക് മുടി മുറിച്ചു നല്‍കി മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച 13കാരന്‍

രോഗം ശരീരത്തേയും മനസിനേയും ബാധിക്കുമ്പോള്‍ തളര്‍ന്നുപോകുന്നവരാണ് പലരും. എന്നാല്‍ പാലക്കാട് സ്വദേശിയായ പതിമൂന്നുവയസുകാരന്‍ സച്ചിനെ ശരീരത്തില്‍ ബാധിച്ച രോഗം മനസിനെ ‘തളര്‍ത്തിയിട്ടില്ല’. ശരീരം തളരുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫിയാണ് സച്ചിന്. എന്നാല്‍ നന്മ ചെയ്യാന്‍ സച്ചിന് ആ പരിമിതികളൊന്നും ബാധകമല്ല. മൂന്ന് വര്‍ഷമായി കരുതലോടെ നീട്ടിവളര്‍ത്തിയ തന്റെ മുടി അര്‍ബുദബാധിതര്‍ക്കായി നല്‍കിയിരിക്കുകയാണ് സച്ചിന്‍.

Also Read- ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിന്റേതെന്ന് പോലീസ് റിപ്പോർട്ട്

കുഴല്‍മന്ദം ചിതലി അത്താണിപ്പറമ്പ് ചെന്താമരാക്ഷന്റെയും ശ്രീവിദ്യയുടെയും മകനാണ് സച്ചിന്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സച്ചിന്റെ ശരീരം തളരുന്നത്. പിന്നീട് ചികിത്സയുടെ നാളുകള്‍. ഫിസിയോതെറാപ്പി ആവശ്യമായതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് സ്‌കൂളില്‍ പോകുന്നത്. ഇപ്പോള്‍ അധ്യാപകര്‍ വീട്ടിലെത്തി പഠിപ്പിക്കുന്നുണ്ട്. മൂന്നുവര്‍ഷം മുമ്പ് കാണാനിടയായ ഒരു വീഡിയോയാണ് മുടി അര്‍ബുദബാധിതര്‍ക്ക് നല്‍കണമെന്ന ആഗ്രഹത്തിലേക്ക് സച്ചിനെ എത്തിച്ചത്.

Also Read- മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സ്കൂളിന് തീയിട്ടു, ഇരു വിഭാഗങ്ങളും തമ്മിൽ വെടിവെപ്പ്

മുടി വളരുന്നതു കണ്ട്, തുടക്കത്തില്‍, അച്ഛന്‍ ബാര്‍ബര്‍ഷോപ്പിലെത്തിച്ചെങ്കിലും അന്ന് സച്ചിന്‍ കരഞ്ഞു. വീട്ടുകാര്‍ കാര്യമന്വേഷിച്ചതോടെയാണ് മുടി വളര്‍ത്തണമെന്നും അര്‍ബുദബാധിതര്‍ക്ക് നല്‍കണമെന്നും പറഞ്ഞത്. മകന്റെ ആഗ്രഹത്തിനൊപ്പം വീട്ടുകാരും നിന്നു. 18 വയസിന് താഴെയുള്ള ശാരീരികപരിമിതികളുള്ള കുട്ടികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന സോള്‍ എന്ന എന്‍.ജി.ഒ. സംഘടനയും സച്ചിന് പിന്തുണ നല്‍കി. മൂന്നുവര്‍ഷംകൊണ്ട് 51 സെന്റിമീറ്ററോളം മുടി നീണ്ടതോടെയാണ് മുറിച്ചുനല്‍കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News