ചേര്‍ത്തലയില്‍ 13കാരനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ ചേര്‍ത്തലയില്‍ 13 വയസുകാരനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി ബിനീഷ് കുമാറിന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രക്കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്.

READ ALSO:തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്

ശനിയാഴ്ച ഉച്ച കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മുങ്ങിത്താഴ്ന്ന ആദിത്യനെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

READ ALSO:മന്ത്രിസഭാ പുനഃസംഘടന; ഇടതുമുന്നണി യോഗം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News