കൂലിപ്പണിക്കാരനായ അച്ഛൻ 24,000 രൂപ വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ചു: 13 കാരനായ മകൻ പൈസ മോഷ്ടിച്ച് നാടുവിട്ടു; തിരിച്ചത്തിയത് ലഹരിയുടെ ഉന്മാദത്തിൽ

Theft

ആലപ്പുഴ: കൂലിപ്പണിക്കാരനായ അച്ഛൻ വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പൈസയുമായി 13 കാരൻ നാടുവിട്ടു. അത്യാവശത്തിനായി വായ്പയെടുത്ത 24,000 രൂപയാണ് 13 വയസ്സുകാരനായ മകൻ മോഷ്ടിച്ചത്. ഇത് വീട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് മകൻ അർധരാത്രി നാടുവിട്ട് പോയത്.

പൊലീസും വീട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ആവസാനം മോഷ്ടിച്ച പണവുമായി ഇയർ ഫോൺ ഉൾപ്പെടെ ഇലക്‌ട്രോണിക് സാധനങ്ങൾ വാങ്ങി കുട്ടി വീട്ടിൽ തിരിച്ചെത്തി.

Also Read: മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആലപ്പുഴയിൽ സംഭവം. വായ്പയെടുത്ത പണം വീട്ടിൽ കാണാതായപ്പോൾ അച്ഛൻ മകനോട് അതേപറ്റി ചോദിക്കുകയും വഴക്കുപറയുകയും ചെയ്തു. ഇതിൽ വിഷമിച്ച് രാത്രി 12-നാണ് കുട്ടി വീടുവിട്ടിറങ്ങി പോയി. ഉടനെ വിവരം വീട്ടുകാർ പോലീസിൽ അറിയിച്ചു. . സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തു.

Also Read: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കും; പിന്നാലെ ഭീഷണി, പ്രതി പിടിയില്‍

വെള്ളിയാഴ്ച രാവിലെ വീട്ടിൽ കുട്ടി തിരിച്ചെത്തി. ലഹരിപദാർഥമെന്തോ കഴിച്ച് ഉന്മാദാവസ്ഥയിലായിരുന്നു വീട്ടിലെത്തിയ കുട്ടി എന്ന് പൊലീസ് പറഞ്ഞു. അതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ കുട്ടിയിൽ നിന്ന് ചോദിച്ചറിയാൻ സാധിച്ചില്ല. കൗൺസലിങ് അടക്കമുള്ള ബോധവത്കരണം കുട്ടിക്ക് നൽകാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News