വൈഭവം…! 58 പന്തിൽ സെഞ്ചുറി തികച്ച് അണ്ട‍ർ 19 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടവുമായി 13-കാരൻ

Vaibhav Suryavanshi

ചെന്നൈ: അണ്ടർ 19 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കി 13 വയസ്സുകാരൻ വൈഭവ് സൂര്യവംശി. 58 പന്തിലാണ് വൈഭവ് തന്റെ സെഞ്ച്വറി കുറിച്ചത്. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെയാണ് വൈഭവ് ചരിത്രനേട്ടം കുറിച്ചത്. അണ്ടർ 19 വിഭാഗത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന വേഗമേറിയ സെഞ്ച്വറി കൂടിയാണിത്. ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ മോയിൻ അലി 2005 ൽ 56 പന്തിൽ നേടിയ സെഞ്ച്വറിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡ്.

Also Read: അപകടത്തിന് ശേഷം ഇതിഹാസ താരം വീണ്ടും പൊതുജനമധ്യത്തിലേക്ക്; മകന്റെ എന്‍ഗേജ്‌മെന്റിനെത്തും

ഓസ്ട്രേലിയൻ അണ്ടർ 19 ടീമുമായി നടക്കുന്ന ആദ്യ അനൌദ്യോഗിക ടെസ്റ്റിലാണ് വൈഭവ് തന്റെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഓപ്പണറായ വൈഭവ് 62 പന്തിൽ 104 റൺസെടുത്തുനിൽക്കെ റണൌട്ടാകുകയായിരുന്നു. ഇന്ത്യക്കായി മലയാളിതാരം മുഹമ്മദ് ഇനാനും കളിക്കുന്നുണ്ട്. ഇനാൻ ആദ്യ ഇന്നിങ്‌സിൽ ഇനാൻ മൂന്നു വിക്കറ്റും രണ്ടാം ഇന്നിങ്ങ്സിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Also Read: മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി വിരാട്; ഇപ്പോള്‍ കളിക്കുന്നവരില്‍ ഈ റെക്കോര്‍ഡുള്ള ഏക താരം

ഇന്ത്യൻ അണ്ടർ 19 ടീം ആദ്യ ഇന്നിങ്സിൽ 296 റൺസിന് പുറത്തായി. ഓസ്‌ട്രേലിയ 293 റൺസാണെടുത്തിരുന്നത്. രണ്ടാം ഇന്നിങ്‌സിൽ ഓസീസ് നാലിന് 110 റൺസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News