ബജറ്റ് 2024; സഹകരണ മേഖലയ്ക്ക് 134.42 കോടി അനുവദിച്ചു

2024 ലെ സംസ്ഥാന ബജറ്റില്‍ സഹകരണ മേഖലയ്ക്ക് 134.42 കോടി അനുവദിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വ്യവസായ മേഖലയ്ക്ക് 1829 കോടി അനുവദിച്ചു. കയര്‍ വ്യവസായത്തിന് 107.6 കോടിയും കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Also Read: ‘പൊതുവിദ്യാഭ്യാസത്തിന് 1032. 62 കോടി’; ‘സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി’

സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് 10000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം. ഭവന നിര്‍മാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News