പുരോഗമന കലാസാഹിത്യസംഘം 13-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം

പുരോഗമന കലാസാഹിത്യസംഘം 13-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം. 650 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ബർണ്ണശ്ശേരി നായനാർ അക്കാദമിയിൽ നടക്കുന്ന സമ്മേളനം കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക പ്രസ്ഥാനമായ പുകസ യുടെ സംസ്ഥാന സമ്മേളനത്തിന് ആദ്യമായാണ് കണ്ണൂർ വേദിയാകുന്നത്. 3000 യൂണിറ്റുകളെ പ്രതിനിധികരിച്ച് 610 പേരും സൗഹാർദപ്രതിനിധികളുമുൾപ്പെടെ 650 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Also Read: ഇസ്രയേലിന് ആയുധം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കണം; മോദിയെ ആശങ്കയിലാക്കി പ്രതിപക്ഷ പ്രസ്താവനയ്ക്ക് ജെഡിയുവിന്റെ പിന്തുണ

ടി പത്മനാഭൻ, എം മുകുന്ദൻ, കമൽ,ആദവൻ ദീക്ഷണ്യ, വിജയലക്ഷ്മി, സുനിൽ പി ഇളയിടം, ടി ഡി രാമകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെങ്ങും വിവിധ കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.18 മേഖലകളിലായി 120 സർഗ സദസ്സുകളും കലാവതരണങ്ങളും നടന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പിന്നീടുള്ള പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News