തിരുവനന്തപുരത്ത് നിന്ന് കാണാതായ അസം സ്വദേശികളുടെ മകളെ കണ്ടെത്താനായില്ല. അസമിലേക്കുള്ള അരോണായ് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ കേരള പൊലീസും ആര്‍പിഎഫും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കുട്ടികായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. അനുവദിച്ചതില്‍ കൂടുതല്‍ സമയം ട്രെയിനില്‍ പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനാവാത്തതോടെ ട്രെയിന്‍ യാത്ര തുടങ്ങി.
ഇന്ന് രാവിലെയാണ് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 13കാരി വീടുവിട്ടിറങ്ങിയത്. ഇടയ്ക്ക് ഇതുപോലെ വഴക്കിട്ട് പുറത്തുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകള്‍ തസ്മീത്ത് തംസമിനെയാണ് ഇന്ന് രാവിലെ കാണാതായത്. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളിലും പരിശോധിക്കുന്നുണ്ട്.
ALSO READ: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി
നാലു പൊലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ തന്നെ തുടരുകയാണ്. കുട്ടിയെ കാണാതായിട്ട് പതിനഞ്ച് മണിക്കൂര്‍ പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബസ് സ്റ്റാന്റുകളിലടക്കം തിരച്ചില്‍ പുരോഗമിക്കുകയാണ്. 50 രൂപ മാത്രമാണ് കുട്ടിയുടെ പക്കലുള്ളതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കണിയാപുരം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ തസ്മീത്തിനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. കഴക്കൂട്ടം മുതല്‍ തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുറത്തുവന്ന സിസിടിവിയില്‍ കഴക്കൂട്ടത്ത് നിന്ന് ചാക്ക ഭാഗത്തേക്ക് കുട്ടി നടന്നു പോകുന്നതാണ് കാണുന്നത്. ഇത് മകള്‍ തന്നെയാണെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497960113 എന്ന നമ്പറില്‍ വിവരം അറിയിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here