13കാരിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാതായ സംഭവത്തില്‍, കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി താമസിക്കുന്ന വീടിന് കുറച്ച് അകലെ മാത്രമുള്ള വീടിന്റെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്.

ALSO READ: കോട്ടയത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയുമായി കെപിസിസി

ഡിസിപി അടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്ഥിരീകരണം നടത്തുന്നു. ചുവന്ന ലഹങ്കയും ബാഗും തൂക്കി പോകുന്നതാണ് ദൃശ്യം. ഒരു മാസം മുന്‍പാണ് കുട്ടിയുടെ കുടുംബം ഇവിടെ എത്തിയത്. ആദ്യം ഗുഹനാഥന്‍ അന്‍വറാണ് ഇവിടെ എത്തിയത്. പിന്നാലെയാണ് കുടുംബം എത്തിയത്. വഴിയില്‍ ഉച്ചയ്ക്ക് കരഞ്ഞ് കൊണ്ട് നില്‍ക്കുന്ന കുട്ടിയെ നാട്ടുകാരന്‍ കണ്ടിരുന്നു.

ALSO READ: കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാര്‍ സ്ഥലത്തെത്തി സ്ഥിതികള്‍ വിലയിരുത്തി. കുട്ടിക്ക് ഭാഷയറിയാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റെല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News