പാകിസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം: 14 മരണം

PAKISTAN BUS ACCIDENT

പാകിസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനാല് പേർ മരിച്ചു. വടക്കൻ പാകിസ്ഥാനിൽ ഇൻഡസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന നിരവധി പേരെ കാണാനില്ലെന്നാണ് വിവരം.

പഞ്ചാബ് പ്രവിശ്യയിലെ നഗരമായ ചക്‌വാളിലേക്ക് പോവുകയായിരുന്നു ബസ് ആണ് അപകടത്തിൽപ്പെട്ടത്.വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അപകടം നടക്കുമ്പോൾ ഇരുപത്തിയഞ്ചിലധികം പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം.

ALSO READ; എന്തിനീ ക്രൂരത, അവരെ ഭക്ഷണം കഴിക്കാനെങ്കിലും അനുവദിക്കൂ! യുഎൻ സഹായ വിതരണത്തിന് പിന്നാലെ ഗാസയിൽ ആക്രമണവുമായി ഇസ്രയേൽ

നദിയിൽ നിന്നാണ് പതിനാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രദേശത്ത് കനത്ത തണുപ്പ് തുടരുന്ന സാഹചര്യത്തിൽ നദിയിൽ കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നാണ് പാകിസ്ഥാൻ വാർത്താ ഏജൻസിയായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.

അപകടത്തിൽ പെട്ട ബസിൽ വധു ഉണ്ടായിരുന്നതായും.പരിക്കുകളോടെ രക്ഷപെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ENGLISH NEWS SUMMARY:  At least 14 people have been confirmed killed and many are missing and presumed dead after a bus crashed into th river in  Pakistan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here