പട്ടിയുടെ കടിയേറ്റ വിവരം മറച്ചുവച്ചു; 14കാരന് പേവിഷ ബാധയേറ്റ് ദാരുണാന്ത്യം

ഗാസിയാബാദിൽ പട്ടിയുടെ കടിയേറ്റ വിവരം വീട്ടുകാരിൽ നിന്നും മറച്ചു വെച്ച 14കാരന് പേവിഷ ബാധയെതുടർന്ന് ദാരുണാന്ത്യം. സംഭവത്തെ തുടർന്ന് ഗാസിയാബാദ് ചരൻസിങ് കോളനിയിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്വാസ് ആണ് മരണപ്പെട്ടത്.
അയൽവാസിയുടെ പട്ടിയാണ് ഷഹ്വാസിനെ കടിച്ചത്. കടിയേറ്റ വിവരം ഒരു മാസത്തോളം ഷഹ്വാസ് വീട്ടുകാരെ പേടിച്ച് ആരോടും പറയാതിരുന്നത്. ബുലന്ദ്ഷഹറിൽ ചികിത്സയിലിരിക്കെ ആരോ​ഗ്യനില വഷളായതോടെ ​ഗാസിയാബാദിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് ഷഹ്വാസിന്റെ മരണം സംഭവിച്ചത്.

also read:പുതുപ്പള്ളിയിലെ പ്രതികരണങ്ങള്‍ ശുഭ പ്രതീക്ഷ നല്‍കുന്നത്: ജെയ്ക് സി തോമസ്

ഷഹ്വാസിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായത് സെപ്റ്റംബർ ഒന്ന് മുതലാണ്. അസ്വഭാവികമായി പെരുമാറുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാരോട് നായയുടെ കടിയേറ്റ വിവരം ഷഹ്വാസ് തന്നെ പറയുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ വീട്ടുകാർ ദില്ലിയിലെ സർക്കാർ ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും ഷഹ്വാസിന് എവിടെയും ചികിത്സ ലഭിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലുള്ള ആയുർവേദ ഡോക്ടറുടെ അടുത്തെത്തിച്ചാണ് ചികിത്സ നൽകിയത്. ആരോ​ഗ്യനില വഷളായതോടെ ആംബുലൻസിൽ ​ഗാസിയാബാദിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

also read:സേലത്ത് വാഹനാപകടം; 6 പേര്‍ മരിച്ചു

സംഭവം നടക്കുന്നത് ​ഗാസിയാബാദിലെ വിജയന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് .സംഭവത്തിൽ വീട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും നായയുടെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്നും കോട്വാലി സോൺ എ സി പി നിമിഷ് പാട്ടീൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News