തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

തൃശൂര്‍ അരിമ്പൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു. മനക്കൊടി ശങ്കരയ്ക്കല്‍ വീട്ടില്‍ പ്രതീഷ് – മായ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ച് സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിതാണ അക്ഷയിയെ നാട്ടുകാര്‍ ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് എസ്‌ഐ എ. ഹബീബിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News