14 കാരൻ അച്ഛന്റെ കട തുറക്കാനെത്തിയപ്പോൾ ജോലിക്കാരൻ പീഡിപ്പിച്ചു; 55 കാരന് 20 വർഷം തടവും പിഴയും

Cherthala Pocso case

ചേർത്തല: ഞായറാഴ്ച അച്ഛൻ നടത്തിയിരുന്ന തുണിക്കട തുറക്കാനെത്തിയ 14 കാരനെ കടയിലെ ജീവനക്കാരൻ പീഡിപ്പിച്ചു. കേസിൽ കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡിൽ തിരുമല ഭാഗം നികർത്തിൽ വീട്ടിൽ സാബു(55)വിനെ ചേർത്തല പ്രത്യേക അതിവേഗ കോടതി(പോക്സോ), 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 ഒക്ടോബറിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കട തുറക്കാനെത്തിയ ബാലനോട് അടുത്തുള്ള ശൗചാലയത്തിനോട് ചേർന്ന് സൂക്ഷിച്ചിരിക്കുന്ന ഗ്ലാസ് ഷീറ്റെടുക്കുന്നതിനായി പ്രതി സഹായം തേടുകയും, സഹായത്തിനായെത്തിയ ബാലനെ പീഡനത്തിനിരയാക്കുകയുമായിരുന്നു.

Also Read: ഞെട്ടിക്കുന്ന ക്രൂരത; ചുണ്ടുകളും പല്ലുകളും നീക്കം ചെയ്ത് സൂര്യപ്രകാശം കടക്കാത്ത മുറിയിൽ 4 വർഷം യുവതിയെ ലൈംഗികയടിമയാക്കി തടവിലിട്ടു

ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. കുട്ടി വിവരം അച്ഛനെ അറിയിച്ചു. അല്പസമയത്തിനകം വീണ്ടും അവിടേക്ക് വന്ന പ്രതി കുട്ടിയുടെ പിതാവ് വരുന്നത് കണ്ട് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും സാബുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Also Read: ഫ്ലാറ്റ് കൊള്ളയടിക്കുന്നതിനിടെ 21 കാരിയെ വെടിവെച്ച് കൊന്നു: യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

പോക്സോ നിയമപ്രകാരം 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിയിൽ പറയുന്നു. കുത്തിയതോട് എസ്. ഐ ആയിരുന്ന ജി. അജിത്കുമാർ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണം സ്റ്റേഷൻ ഓഫീസറായിരുന്ന എ. ഫൈസലാണ് നടത്തിയത്. സിപിഒമാരായ സബിത, ശ്രീവിദ്യ, ഗോപകുമാർ, അനിൽകുമാർ, രാജേഷ്, ബിജോയ്, വിനീഷ്, വൈശാഖൻ, സുജീഷ് മോൻ, മനു, കിംഗ് റിച്ചാർഡ് എന്നിവരായിരുന്നു അന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News