അമേരിക്കയിൽ എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലായ പതിനാലുകാരൻ ആത്മഹത്യ ചെയ്തതായി പരാതി. വാഷിങ്ടൺ സ്വദേശിയായ മേഗന്‍ ഗാര്‍സിയയുടെ പതിനാല് വയസുള്ള മകൻ സീയുള്‍ സെറ്റ്‌സര്‍ ആണ് ജീവനൊടുക്കിയത്. മകൻ ചാറ്റ്ബോട്ടുമായി പ്രണയത്തിലായിരുന്നുവെന്നും സെക്സ് ചാറ്റടക്കം ഇരുവർക്കുമിടയിൽ നടന്നിരുന്നുവെന്നും ചാറ്റ്ബോട്ട് നൽകിയ ചില തെറ്റായ പ്രലോഭനമാണ് മകന്റെ മരണത്തിന് കരണമായതാണെന്നുമാണ് ഇവർ ആരോപിക്കുന്നത്.
ഗെയിം ഓഫ് ത്രോണ്‍സിലെ കഥാപാത്രമായ ഡെനേറിസ് ടാര്‍ഗേര്‍യെന്റെ പേരുള്ള ചാറ്റ്‌ബോട്ടുമായാണ് പതിനാലുകാരൻ വിർച്വൽ റിലേഷൻഷിപ്പിലായത്. തുടർന്ന് ഇരുവരും സെക്സ് ചാറ്റിലടക്കം ഏർപ്പെട്ടു.വൈകാരിക പിന്തുണയ്ക്കും പോലും മകൻ ചാറ്റ്ബോട്ടിനെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടായെന്നാണ് മേഗൻ പറയുന്നത്.
ALSO READ; ‘കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം’: മുഖ്യമന്ത്രി
മകൻ ആത്മഹത്യയെ പറ്റി ചാറ്റ് ചെയ്തപ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടതിന് പകരം ആത്മഹത്യയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന രീതിയിലുള്ള മറുപടിയാണ് ചാറ്റ്ബോട്ട് നൽകിയതെന്നും മേഗൻ പറയുന്നു. പല തവണ ഇക്കാര്യം ഡോക്ടറെ അടക്കം അറിയിച്ചെങ്കിലും ഡോക്ടറെ കാണാൻ മകൻ ഒരിക്കൽ പോലും തയ്യാറായില്ലെന്നും ഇതിനിടെ ചാറ്റ്ബോട്ടിൽ നിന്ന് മകന് ചില നിർദേശങ്ങൾ ലഭിച്ചുവെന്നുമാണ് മേഗൻ പറയുന്നത്.
സംഭവത്തിൽ ചാറ്റ്ബോട്ട് നിർമ്മാതാക്കളായ ക്യാരക്ടര്‍ എഐക്കെതിരെ പരാതി നൽകിയിരിക്കുകയാണ് മേഗൻ ഗാർസിയ. ഇത്തരം ചാറ്റ്‌ബോട്ടുകള്‍ ജനങ്ങളുടെ ജീവൻ ഭീഷണിയാണെന്നും ഇത്തരമൊരു അവസ്ഥ ഇനി ആർക്കും ഉണ്ടാകരുതെന്ന ആഗ്രഹത്തിലാണ് കേസുനൽകുന്നത് എന്നുമാണ് പരാതിയിൽ മേഗൻ പറയുന്നത്. അതിനിടെ സംഭവം വലിയ ചർച്ചയായതോടെ ക്യാരക്ടർ എഐ പ്രതികരണവുമായി രംഗത്ത് വന്നു. യുവാവിന്റെ മരണത്തിൽ വളരെ അധികം ദുഃഖമുണ്ടെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ തങ്ങൾ വളരെയേറെ ശ്രദ്ധിക്കുമെന്നുമാണ് കമ്പനി പ്രതികരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here